പറവൂർ: യു.ഡി.എഫ് പറവൂർ മണ്ഡലം സ്ഥാനാർത്ഥി വി.ഡി.സതീശന്റെ പഞ്ചായത്തുതല വാഹന പര്യടനം ഇന്ന് തുടങ്ങും. ആദ്യദിന പര്യടനം വടക്കേക്കര പഞ്ചായത്തിലാണ്. രാവിലെ ഏഴരക്ക് കുഞ്ഞിത്തെ വ്യാകുലമാത പള്ളിയിൽ നിന്നും ആരംഭിക്കും. പാലാതുരുത്ത്, വാവക്കാട്, ഒറവൻതുര്ത്ത്, ചക്കുമരശേരി, തുരുത്തിപ്പുറം,ചാറക്കാട്, ലേബർ ജംഗ്ഷൻ, മടപ്ളാതുരുത്ത്,കുര്യാപ്പിള്ളി,മൂത്തകുന്നം,തറയിൽകവല, സത്താർ ഐലന്റ്, മാല്യങ്കര, ചെട്ടിക്കാട് എന്നിവടങ്ങളിൽ പര്യടനത്തിനു ശേഷം കൊട്ടുവള്ളിക്കാട് സമ്മേളനത്തോടെ സമാപിക്കും.