കളമശേരി: നഗരസഭയുടെയും അർബൻ പി.എച്ച്.സിയുടെയും നേതൃത്വത്തിൽ 42 വാർഡുകളിലെ 60 വയസിന് മുകളിലുള്ളവർക്ക് എച്ച്.എം.ടി. ജംഗ്ഷനിലെ ഗവ: പോളിടെക്നിക് ഓഡിറ്റോറിയത്തിൽ 25 മുതൽ ഏഴു ദിവസങ്ങളിലായി ( ഞായർ ഒഴികെ) കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തും. സമയം രാവിലെ 9 മുതൽ വൈകിട്ട് 2 വരെ.