കളമശേരി: നിയോജക മണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർത്ഥി പി. എസ്. ജയരാജ് ഏലൂർ, മുപ്പത്തടം, ആലങ്ങാട്, ഉളിയന്നൂർ പ്രദേശങ്ങളിലെ വീടുകളും , വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. ഫാക്ട് ജംഗ്ഷനിലെ ബി.എം.എസ് യൂണിയനിലെ ചുമട്ടുതൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മൂന്നു പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിലും കളമശേരിയിലും കടുങ്ങല്ലൂരും നടന്ന കൺവെൻഷനുകളിലും പങ്കെടുത്തു. എൻ.ഡി.എ. നേതാക്കളായ വി.വി.പ്രകാശൻ, ജന:സെക്രട്ടറി പി.ടി.ഷാജി, വി .എൻ.വാസുദേവൻ, ഉദയകുമാർ, പി.സജീവ് , ദേവരാജൻ എന്നിവർ പങ്കെടുത്തു.