v-d-satheeshan-
മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് നേടിയ രഞ്ജിത്ത് അമ്പാടിയെ പുത്തൻവേലിക്കരയിലെ വസതിയിലെത്തി വി.ഡി. സതീശൻ അനുമോദിക്കുന്നു

പറവൂർ: യു.ഡി.എഫ് പറവൂർ മണ്ഡലം സ്ഥാനാർത്ഥി വി.‌‌ഡി.സതീശൻ യു.ഡി.എഫ് വൈപ്പിൻ മണ്ഡലം സ്ഥാർനാർത്ഥി ദീപക് ജോയിയുടെ പ്രചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം പുത്തൻവേലിക്ക പഞ്ചായത്തിൽ പര്യടനം നടത്തി. ഇളന്തിക്കരയിലെ വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് നേടിയ രഞ്ജിത്ത് അമ്പാടിയുടെ വസതിയിലെത്തി അനുമോദിച്ചു. മഹിളാ കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സതീശൻ ഉദ്ഘാടനം ചെയ്തു. മൂത്തകുന്നത്ത് വാഹന പര്യടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.