കോലഞ്ചേരി: കിഴക്കമ്പലത്തിന്റെ മനസുണർത്തി കുന്നത്തുനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.ശ്രീനിജിന് കിഴക്കമ്പലം പഞ്ചായത്ത് തല പൊതു പര്യടനത്തിൽ സ്വീകരണം നൽകി. നൂറു കണക്കിന് ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. കാവുങ്ങപറമ്പിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. ഉച്ചക്ക് കിഴക്കമ്പലം മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. ഉച്ച കഴിഞ്ഞ് പഴങ്ങനാട് കപ്പേളയിൽ നിന്നാരംഭിച്ച പര്യടനം മലയിടം തുരുത്ത് ഷാപ്പ് കവലയിൽ സമാപിച്ചു. ഇടതുമുന്നണി നേതാക്കളായ ജോർജ് ഇടപ്പരത്തി, കെ.വി.ഏലിയാസ്, സി.ബി. ദേവദർശൻ, റെജി ഇല്ലിക്കപറമ്പിൽ, എം.ടി. തങ്കച്ചൻ, ജിൻസ് ടി.മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.