പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കാലങ്ങളായുള്ള പൊതുകുളമായ വലിയ കുളത്തെ സുന്ദരിയാക്കി യുവാക്കൾ. പണ്ട് കാലങ്ങളിൽ കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിച്ചിരുന്നത് ഈ കുളത്തിൽ നിന്നാണ്. നാടിന് വലിയൊരു ആശ്വാസമായിരുന്ന കുളം പായൽ കയറി നശിച്ച നിലയിലായിരുന്നു. കെ.എസ്.യു വാട്‌സാപ്പ് കൂട്ടായ്മയിൽ പ്രദേശത്തെ ചെറുപ്പക്കാർ രണ്ട് ദിവസം മുഴുവൻ പണിയെടുത്താണ് വള്ളിപ്പായൽ നീക്കം ചെയ്തത്. കുളിക്കാൻ പാകത്തിന് ഈ കുളം സജ്ജമായി.ആൽവിൻ,ബേസിൽ സണ്ണി,ബേസിൽ എൽദോ, നാസിം, ജിയാദ്,സൈഫുദ്ദീൻ വി.ആർ,അസ്‌ക്കർ കണ്ണോത്ത്,തോമസ് മേനാച്ചേരി എന്നിവർ നേതൃത്വം നൽകി.