കോലഞ്ചേരി: ജില്ല മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ മഴുവന്നൂർ വാര്യർ ഫൗണ്ടേഷൻ വോളിബാൾ അക്കാഡമി വിജയികളായി. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 15 ടീമുകൾ പങ്കെടുത്തു. വോളിബാൾ അക്കാഡമി ചീഫ് കോച്ച് രാഘവൻ ട്രോഫികൾ വിതരണം ചെയ്തു. സെക്രട്ടറി സേവിയർ ലൂയിസ് അദ്ധ്യക്ഷനായി. അനിയൻ പിജോൺ, കോച്ച് ബിജു ചക്രപാണി, ടീം സിദാൻ മുഹമ്മദ് എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി.