തൃപ്പൂണിത്തുറ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിന്റെ പര്യടനത്തിന് ഉള്ളാടൻ വെളി മത്സ്യ മാർക്കറ്റിൽ നിന്ന് തുടക്കം.മത്സ്യ വില്പനയ്ക്കെത്തിയ സ്ത്രീകളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഫിഷർമെൻ കോളനി, കണ്ണേമ്പിള്ളി, മാങ്കായിക്കടവ് തേരേക്കൽ തുടങ്ങിയ മത്സ്യത്തൊഴിലാളി കേന്ദ്രങ്ങൾ സന്ദർശിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ സി.എൻ സുന്ദരൻ, പി.വി ചന്ദ്രബോസ്, പി.വാസുദേവൻ, കെ.എ ദേവസി, സി.ബി വേണുഗോപാൽ, എം.എസ് ശോഭിതൻ, വി.ജി രവീന്ദ്രൻ, ടി.കെ ജയചന്ദ്രൻ, ടി.കെ ഭാസുരാ ദേവി. ടി .എസ് പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.