കളമശേരി: കളമശേരി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജയരാജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുപ്പത്തടം സിംഫണി ഓഡിറ്റോറിയത്തിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് തൃക്കാക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ നേതാക്കളായ ഷൈജു മനയ്ക്കപ്പടി, ദേവരാജൻ, കെ.ആർ. രാമചന്ദ്രൻ, സി.ആർ. ബാബു, പി. സജീവ്കുമാർ, വിജയകുമാർ, ഹവിഷ്‌ പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.