പറവൂർ: എൻ.ഡി.എ പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എ.ബി. ജയപ്രകാശിന്റെ വാഹന പര്യടനം 26ന് തുടങ്ങും. 26ന് കോട്ടുവള്ളി പഞ്ചായത്ത്, 27ന് ചേന്ദമംഗലം, പറവൂർ ടൗൺ, 28ന് ചിറ്റാറ്റുകര, 29ന് വടക്കേക്കര, 30ന് ഏഴിക്കര, 31ന് പുത്തൻവേലിക്കര പഞ്ചായത്തിലും പര്യടനം നടക്കും. ഇന്നലെ രാവിലെ പറവൂർ മാർക്കറ്റിലെത്തിയ സ്ഥാനാർത്ഥി വ്യാപാരികളോട് വോട്ട് അഭ്യർത്ഥിച്ചു. പുത്തൻവേലിക്കര പട്ടം ക്ഷേത്രത്തിൽ മഹോത്സവ ചടങ്ങിൽ പങ്കെടുത്തു. കോട്ടുവള്ളി പഞ്ചായത്തിലെ വള്ളുവള്ളി പ്രദേശത്തെ പ്രധാന വ്യക്തികളോ നേരിൽകണ്ടു വോർട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് പറവൂർ നഗരത്തിലെ സ്ഥാപനങ്ങളിലും പ്രാധന വ്യക്തികളെയും സന്ദർശിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനായിരുന്നു അവസാനത്തെ പരിപാടി. നേതാക്കളായ ടി.ജി. വിജയൻ, എം.പി. ബിനു, അനിൽ ചിറവക്കാട്, പി.ആർ. മുരളി എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.