
തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: കെ.എസ്.രാധാകൃഷ്ണന്റെ വിജയം ഉറപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃപ്പൂണിത്തുറയിലെത്തും. ഇന്ന് രാവിലെ 10.30 ന് സ്റ്റാച്ച്യുവിൽ നിന്നും അദ്ദേഹം നയിക്കുന്ന റോഡ് ഷോ നടക്കും. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.വി.എസ് ഹരിദാസ് എന്നിവർ നേതൃത്യം നൽകും. തൃപ്പൂണിത്തുറ കണ്ട ഏറ്റവും വലിയ പ്രചാരണ പരിപാടിയാക്കി മാറ്റാനാണ് പാർട്ടി മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. വിവിധ വാദ്യമേളങ്ങൾ, കാവടി , വനിതകളുടെ ബൈക്ക് റാലി തുടങ്ങിയവ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വരവേൽപ്പിന് മാറ്റുകൂട്ടും. ബി.ജെ.പി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ അമിത് ഷായെ സ്വീകരിച്ചാനയിക്കും. തൃപ്പൂണിത്തുറയുടെ പ്രധാന മേഖലകളിലെല്ലാം അമിത് ഷായെ സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രചാരണ ഒരുക്കങ്ങൾ പൂർത്തിയായി.