അങ്കമാലി: പീച്ചാനിക്കാട് എടപ്പാറ ഭാഗത്ത് പള്ളി ചാപ്പലിലും,റേഷൻകടയിലും മോഷണം നടന്നു.തിങ്കളാഴ്ച രാത്രിയാണ് കവർച്ച നടന്നത്.ചാപ്പലിന്റെ ഗ്രില്ല് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.വാതിലുകളുടെയും അലമാരകളുടെയും പൂട്ട് തകർത്തിട്ടുണ്ട്.ചാപ്പലിന്റെ മുൻഭാഗത്തെ ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു.പൂട്ട് പൊളിക്കാനുപയോഗിച്ച കമ്പിപാര ചാപ്പൽ പരിസരത്ത് നിന്നും കണ്ടെത്തി.സമീപത്തെ റേഷൻകടയുടെ ഷട്ടറിന്റെ പൂട്ടും തകർത്തിട്ടുണ്ടെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല.അങ്കമാലി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.