കൊച്ചി: ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 29 വരെ ബാങ്ക് ഓഡിറ്റ് വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന പ്രഥമ സെമിനാറിൽ ധനഞ്ജയ് ജെ.ഗോഖലെ സംസാരിച്ചു. അഡ്വാൻസസ് ആൻഡ് ഐ.ആർ.എ.സി മാനദണ്ഡങ്ങളുടെയും പരിശോധന എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഇൻസ്റ്റിറ്റ്യുട്ടിന്റെ മുൻ പ്രസിഡന്റും ഐ.ഒ.ബി ബാങ്ക് ഡയറക്ടറുമായിരുന്ന കെ. രഘു മുഖ്യാതിഥിയായി. ബാബു അബ്രഹാം കള്ളിവയലിൽ, ജോമോൻ കെ ജോർജ്, രഞ്ജിത് ആർ വാര്യർ, ദീപ വർഗീസ് എന്നിവർ സംസാരിച്ചു.

ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന വെബിനാറിൽ കുന്താൽ പി.ഷാ സംസാരിക്കും. 25ന് വി.ശങ്കരനാരായണൻ, 26ന് കെ.കലാധരൻ, 29ന് യു. ശരൺകുമാർ എന്നിവർ സംസാരിക്കും. പങ്കെടുക്കാൻ www.kochiicai.org, ernakulam@icai.org എന്നീ വിലാസങ്ങളിൽ ബന്ധപ്പെടാം.