അങ്കമാലി: അങ്കമാലിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു പാറക്കടവ് പഞ്ചായത്തിൽ പര്യടനം നടത്തി.മാമ്പ്ര ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം ബി.ജെ.പി.മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി.ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.പുളിയനം ജംഗ്ഷൻ,മനക്കപ്പടി,കോടുശേരി,വട്ടപ്പറമ്പ് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം പുത്തൻകാവ് ജംഗ്ഷനിലെ സ്വീകരണത്തിൽ സംസ്ഥാന സർക്കാരിന്റെ ക്ഷേത്രകലാ പുരസ്‌കാരം നേടിയ ചാക്യാർകൂത്ത് കലാകാരൻ അനിൽ എളവൂരിനെ ആദരിച്ചു.തുടർന്ന് ചെട്ടിക്കുളം,മൂഴിക്കുളം,പാറക്കടവ്,പൂവ്വത്തുശേരി പ്രദേശങ്ങളിൽ പര്യടനം നടത്തി. കുറുമശേരിയിൽ സമാപിച്ചു.സമാപനയോഗം അഡ്വ. തങ്കച്ചൻ വർഗീസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എൻ.മനോജ്,ഇ.എൻ.അനിൽ,ടി.എസ്. രാധാകൃഷ്ണൻ,പി.എൻ.സതീശൻ,രാഹുൽ പാറക്കടവ്,കെ.എസ്.ശ്രീജിത്ത്,സൗമ്യ സജിത്ത്,എം.ബി. ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.