തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബറിന്റെ സ്വതന്ത്രമായ പ്രവർത്തനം നിലനിറുത്തുക, സ്വകാര്യവത്കരണം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ലേബർ യൂണിയൻ തൊഴിലാളികൾ പോർട്ട് ആസ്ഥാനത്തേക്ക് മാർച്ചും ധർണയും നടത്തി. മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. കെ.എം.റിയാദ്, പി.എ.പീറ്റർ, ബി.ഹംസ, സി.ഡി.നന്ദകുമാർ, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.