1
ഡോ.ജെ.ജേക്കബ് പര്യടനത്തിനിടെ

തൃക്കാക്കര: തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബിന്റെ രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു. റോഡ്ഷോയും, പൊതുപര്യടനവും ഇന്നലെ രാവിലെ ചിറ്റേത്തുകരയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഈസ്റ്റ് മേഖലയിലായിരുന്നു സ്ഥാനാർത്ഥിയുടെ വാഹന പര്യടനം. ചിറ്റേത്തുകര, കണ്ണങ്കേരി, പാപ്പക്കുടം, രാജഗിരി, മാപ്രാണം, പാറയ്ക്കമുകൾ, കുഴിക്കാട്ടുമൂല, നിലംപതിഞ്ഞമുകൾ, കാക്കനാട് ഇൻഫോറോഡ് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോയ വാഹന പ്രചാരണത്തിന് വിവിധയിടങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു. തിരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്ബോൾ നൽകിയാണ് ഡോ.ജേക്കബിനെ പ്രവർത്തകർ പലയിടങ്ങളിലും സ്വീകരിച്ചത്. ഇടച്ചിറ ജംഗ്ഷനിൽ പര്യടനം അവസാനിച്ചു.