പള്ളുരുത്തി: കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിയുടെ പ്രചാരണത്തിന് കുമ്പളങ്ങി തെക്ക് സ്റ്റാൻഡ് പരിസരത്തു നിന്ന് തുടക്കമായി. പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന രംഗത്ത് യു.ഡി.എഫ് സർക്കാർ മികച്ച പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും ടൂറിസം മേഖലയിൽ എൽ.ഡി.എഫ് സർക്കാർ കാര്യക്ഷമമായ പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനത്ത് വരുമാന മാർഗം കുത്തനെ കൂടുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പര്യടനം കുമ്പളങ്ങി ഫാത്തിമ്മ കോൺവെന്റ്, പോളപ്പറമ്പ്, ആശുപത്രി പരിസരം, കുളക്കടവ്, മാളാട്ട്, ഇല്ലിക്കൽ, അഴീക്കകം എന്നിവിടങ്ങളിലൂടെ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ സമാപിച്ചു.