മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് പാലക്കുഴ പഞ്ചായത്തിലെ മാറിക പള്ളിത്താഴം കോളനിയിൽ നിന്നും ആരംഭിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഉച്ചയ്ക്ക് 1.30ന് മൂങ്ങാംകുന്ന് ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് ആരക്കുഴ പഞ്ചായത്തിലെ പൊട്ടൻമലയിൽ നിന്നും പര്യടനം ആരംഭിക്കും. വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി രാത്രി 8ന് ചാണകപ്പാറയിൽ സമാപിക്കും.