sethu
യു.ഡി.എഫ്.സ്ഥാനാർത്ഥിവി.ഇ.അബ്ദുൾ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഏലൂരിൽ നടന്ന കുടുംബസംഗമം ചെയർമാൻ ഇ.കെ.സേതു ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: യു.ഡി.എഫ്.സ്ഥാനാർത്ഥി വി.ഇ.അബ്ദുൽ ഗഫൂറിന്റെ പ്രചാരണാർത്ഥം ഏലൂർ 106, 107 ബൂത്തുകളിലെ കുടുംബസംഗമം ഇ.എം.ജെ ഹാളിൽ നടത്തി. യു.ഡി.എഫ് ചെയർമാൻ ഇ കെ. സേതു ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ, മണ്ഡലം, ബ്ലോക്ക്, ബൂത്ത് ഭാരവാഹികളായ ജോസഫ് ആന്റണി, സി.എം. ജമാൽ, പി.എം. അയ്യൂബ്, കെ.എം. മുഹമ്മദാലി, കെ.എ. സുനീർ, സി.എം. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.