കളമശേരി: 2020ലെ ചാൻസലേഴ്സ് അവാർഡ് കുസാറ്റും കോട്ടയം എം.ജി സർവകലാശാലയുമായി പങ്കിട്ടു. മൂന്നാംതവണയാണ് കുസാറ്റിന്റെ ഈ നേട്ടം. ഈവർഷം സുവർണജൂബിലി ആഘോഷിക്കുകയാണ് ഈ സർവകലാശാല.
അക്കാഡമിക് പ്രവർത്തനങ്ങളിലെ മികവ്, കൃത്യമായ സമയത്ത് പരീക്ഷകൾ നടത്തുകയും ഫലം പ്രഖ്യാപിക്കലും ഗവേഷണത്തിലെ മികവ്, ഭരണനിർവഹണം തുടങ്ങി സമസ്ത മേഖലകളിലും പ്രകടിപ്പിക്കുന്ന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് തീരുമാനിക്കുന്നത്. അവാർഡ് തുകയായ 5 കോടി രൂപ കുസാറ്റും എം ജി സർവകലാശാലയും പങ്കിടും.