rg
പെരുമ്പാവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ പ്രചരണാർത്ഥം സുഭാഷ് മൈതാനിയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു

പെരുമ്പാവൂർ: ന്യായ് പദ്ധതി നടപ്പാക്കാൻ കേരളത്തിന് എളുപ്പം കഴിയുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പെരുമ്പാവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ പ്രചരണാർത്ഥം സുഭാഷ് മൈതാനിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൈവിട്ടു പോയ സാമ്പത്തിക രംഗം ന്യായ് പദ്ധതിയിലൂടെ വീണ്ടും പിടിച്ചെടുത്ത് ബി.ജെ.പിയിൽ നിന്നും ഭരണം തിരിച്ചു പിടിക്കാൻ കേരളത്തിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിലൂടെ ഭരണം യു.ഡി.എഫിന് നേടികൊടുക്കണം.താൻ ലക്ഷ്യമിടുന്ന വനിതാ മുഖ്യമന്ത്രി എന്നത് കേരളത്തിലാണെന്നും അധികം കാലങ്ങളെടുക്കാതെ അത് യാഥാർത്ഥ്യമാക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കെ.പി.സി.സി സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.സി.സി വക്താക്കളായ താരിഖ് അൻവർ, ഐവാൻ ഡിസൂസ, ബെന്നി ബെഹനാൻ എം.പി, അഡ്വ.എൽദോസ് കുന്നപ്പിള്ളി, എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ മന്ത്രി ടി.എച്ച് മുസ്തഫ, മുൻ നിയമസഭ സ്‌പീക്കർ പി.പി തങ്കച്ചൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം എം.പി അബ്ദുൽ ഖാദർ, ജില്ലാ വൈസ് പ്രസിഡന്റ് എം.യു ഇബ്രാഹിം, പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്‌.ഷറഫ്, യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഷിബു മീരാൻ, യു.ഡി.എഫ് നേതാക്കളായ , ഡാനിയേൽ മാസ്റ്റർ, കെ.എം.എ സലാം, മനോജ് മൂത്തേടൻ, ഒ.ദേവസി, ജോർജ്‌ കിഴക്കുംമശ്ശേരി, ഷാജി സലിം, സിനിമ താരം ബൈജു കൊട്ടാരക്കര, അഡ്വ. ജെയ്സൺ ജോസഫ്, വി.എം ഹംസ, കെ.പി വർഗീസ് എന്നിവർ പങ്കെടുത്തു.