കൊച്ചി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ജോസഫ് കരിയിൽ ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ സന്യസ്ഥർക്കും അർത്ഥിനികൾക്കുമെതിരെ നടന്ന അക്രമം അപലപനീയമാണ്. ആധാർ കാർഡുൾപ്പടെ തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും സന്യസ്ഥരെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമിച്ചത്. സന്യാസിനികളെ വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ ബലം പ്രയോഗിച്ച് ട്രെയിനിൽനിന്ന് പുറത്തിറക്കിയത് പ്രതിഷേധാർഹമാണെന്നും ബിഷപ്പ് ജോസഫ് പറഞ്ഞു.