കളമശേരി: മണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർത്ഥി പി.എസ്.ജയരാജ് ആലങ്ങാട്, കൊടുവഴങ്ങ, കളമശേരി, തേവയ്ക്കൽ, മെഡിക്കൽ കോളേജ്, കാവുങ്ങൽ ദുർഗാക്ഷേത്രം, കടുങ്ങല്ലൂർ പ്രദേശങ്ങളിൽ പര്യടനം നടത്തി. എൻ.ഡി.എ നേതാക്കളായ എൻ.പി. ശങ്കരൻകുട്ടി, വിനോദ് , പി.ദേവരാജൻ , വി.എൻ.വാസുദേവൻ , സിജുകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞ് കുന്നുകര പഞ്ചായത്തിൽ നിന്ന് ഇരുചക്രവാഹന റാലിയോടെ റോഡ് ഷോ ആരംഭിച്ചു. ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകളും ഏലൂർ, കളമശേരി നഗരസഭാ പ്രദേശങ്ങളും കടന്ന് കങ്ങരപ്പടിയിലായിരുന്നു സമാപനം. സമാപന സമ്മേളനം ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും പറവൂരിലെ സ്ഥനാർത്ഥിയുമായ എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഷൈജു മനയ്ക്കപ്പടി , ഷാജി മൂത്തേടൻ, പ്രമോദ് തൃക്കാക്കര , ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.