sreevalli-temple-
പുത്തൻവേലിക്കര ശ്രീവല്ലീശമംഗലം മഹാക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് എൻ.ജി. സത്യപാലൻ തന്ത്രിയുടേയും പി.എം. നിമേഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറുന്നു.

പറവൂർ: പുത്തൻവേലിക്കര ജ്ഞാനാഭിവർദ്ധിനി സഭ ശ്രീവല്ലീശമംഗലം മഹാക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് ക്ഷേത്രംതന്ത്രി എൻ.ജി. സത്യപാലൻ തന്ത്രിയുടേയും ക്ഷേത്രം മേൽശാന്തി പി.എം. നിമേഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. 25ന് രാവിലെ നാഗങ്ങൾക്ക് നൂറുംപാലും, 26ന് രാവിലെ ഉമാഹേശ്വരപൂജ, വൈകിട്ട് ദേവീപൂജ, 27ന് വൈകിട്ട് പാർവതിദേവിയിങ്കൽ കലംപൂജ, 28ന് ശ്രീധർമ്മശാസ്ത്രാവിങ്കൽ വിശേഷാൽ അഭിഷേകം, 29ന് രാത്രി പള്ളിവേട്ട, ആറാട്ട് മഹോത്സവദിനമായ 30ന് രാവിലെ ശ്രീബലി, കലശാഭിഷേകം, മോതിരംവച്ച് തൊഴൽ, വൈകിട്ട് ആറാട്ടുബലി, തിരുആറാട്ട്, പകൽപ്പൂരം, കൊടിയിറക്കൽ.