a
പെരുമ്പാവൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ പര്യടനം വളയൻചിറങ്ങരയിൽ നിന്നും ആരംഭിക്കുന്നു

കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെഎൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ രായമംഗലത്തെ പര്യടനം സി.പി.എം എറണാകുളം ജില്ല കമ്മിറ്റി അംഗം വി.പി ശശീന്ദ്രൻ വളയൻചിറങ്ങരയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് എൻ.പി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പര്യടനത്തിനിടെ കീഴില്ലം പാലക്കാട്ട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. അറുന്നൂറ്റിയാർ, ത്രിവേണി തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. ശാരദ മോഹൻ, പി.എം സലിം, പി.കെ സോമൻ, കെ.പി റജിമോൻ, രാജപ്പൻ എസ് തെയ്യാരത്ത്, ഇ.വി ജോർജ്, പി.കെ രാജീവൻ, എം.ടി വർഗീസ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.