പറവൂർ: കഥാപ്രസംഗ കുലപതി കെടാമംഗലം സദാനന്ദന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ കെ.എസ്. മനോജ് ഏർപ്പെടുത്തിയ സവ്യസാചി പുരസ്കാരം കാഥികൻ സൂരജ് സത്യന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. അടുത്തമാസം പതിമൂന്നിന് കെടാമംഗലത്തിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.