v-d-satheeshan
പറവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശനെ വടക്കേക്കരയിൽ സ്വീകരിക്കുന്നു

പറവൂർ: യു.ഡി.എഫ് പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി വി.ഡി. സതീശന്റെ എട്ട് ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലംതല വാഹനപര്യടനം തുടങ്ങി. വടക്കേക്കര പഞ്ചായത്തിലെ പര്യടനം കുഞ്ഞിത്തൈ വ്യാകുലമാത പള്ളിയിൽ നിന്നും ആരംഭിച്ചു. 22കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾക്കു ശേഷം കൊട്ടുവള്ളിക്കാട് സമാപിച്ചു. ഇന്ന് പുത്തൻവേലിക്കര പഞ്ചായത്തിലാണ് പര്യടനം. രാവിലെ ഒമ്പതിന് തോലത്തുരുത്തിൽ നിന്നും ആരംഭിച്ച് വൈകിട്ട് ഏഴിന് ഇളന്തിക്കരയിൽ സമാപിക്കും. സമാപന സമ്മേളനം ഹൈബി ഈഡൻ ഉദ്ഘാനം ചെയ്യും.