t
പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ പെരുമ്പാവൂർ നിയോജക പര്യടനം നടത്തുന്നു

കുറുപ്പംപടി: പട്ടിണിയില്ലാതെ സാമൂഹിക ഉന്നമനമാണ് ട്വന്റി20യുടെ ലക്ഷ്യമെന്നും ,അടിസ്ഥാന വികസനമാണ് അതിന്റെ മാർഗമെന്നും ഉറപ്പിച്ചു പറഞ്ഞ് പെരുമ്പാവൂർ നിയോജകമണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി ചിത്ര സുകുമാരന്റെ പര്യടനം. ഐമുറിയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു.മാവേലിപ്പടിയിൽ നിന്നാരംഭിച്ച പര്യടനം പാപ്പൻപടി, തൊടാപറമ്പ്, പടിക്കലപ്പാറ, ഐമുറി കനാൽകവല, മുടക്കുഴ കവല, കൂവപ്പടി ജംഗ്ഷൻ ,കൂടാലപ്പാട്‌ സിദ്ധൻ കവല ,മാങ്കുഴിക്കവല വഴി ചേരാനല്ലൂരിൽ അവസാനിച്ചു.കൂവപ്പടി പഞ്ചായത്തിലെ വിവിധ വാർഡുകളിലും പര്യടനം നടത്തി.