പള്ളുരുത്തി: ശ്രീരഞ്ജനയെന്ന പന്ത്രണ്ടുകാരിയുടെ തിരിച്ചുവരവിനായി കുമ്പളങ്ങി ഗ്രാമം ഒരേമനസോടെ കൈകോർക്കുകയും പ്രാർത്ഥിക്കുകയുമാണ്. പഞ്ചായത്ത് എട്ടാംവാർഡിൽ പള്ളിപ്പറമ്പിൽ ഭക്തവത്സലൻ - രാധ ദമ്പതികളുടെ മകൾ ശ്രീരഞ്ജന തലച്ചോറിലെ രക്തസ്രാവംമൂലം എറണാകുളം ലിസി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സയിലാണ്. ഇതിനുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും നാട്ടുകാരും സുമനസുകളും. ചികിത്സയ്ക്കുള്ള ചെലവ് പെയിന്റിംഗ് ജോലിക്കാരനായ പിതാവിന് താങ്ങാവുന്നതിലും അപ്പുറത്താണ്. ഇതിനോടകംതന്നെ നല്ലൊരു തുക ചികിത്സയ്ക്കായി ചെലവഴിച്ചു. കുമ്പളങ്ങി ഔവർ ലേഡി ഫാത്തിമ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീരഞ്ജന. സഹോദരി നിരഞ്ജന പ്ളസ്ടു വിദ്യാർത്ഥിനിയും. പഞ്ചായത്തും നാട്ടുകാരും ചേർന്ന് ശ്രീരഞ്ജന ചികിത്സാസഹായസമിതിക്ക് രൂപം നൽകി തുക സ്വരൂപിക്കുകയാണ്. അക്കൗണ്ട് നമ്പർ1691020002600. ഐ.എഫ്.എസ്.സി FDRL0001691, ഫെഡറൽ ബാങ്ക് കുമ്പളങ്ങി ബ്രാഞ്ച്.