കൊച്ചി: രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികം കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച് റാക്കോ സിറ്റി യൂണിറ്റ് അംഗങ്ങൾ വിജയീഭവദിനം ആഘോഷിച്ചു. എഴുത്തുകാരൻ എ.കെ. പുതുശേരി ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ, വി.പി. സുബ്രമണ്യൻ, കെ.പി. ബാബുരാജ് എന്നിവർ പങ്കെടുത്തു.