pc-jecob
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ മേഖല യോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപാരികളെ സഹായിച്ചവർക്ക് വ്യാപാരികളുടെ വോട്ട് നൽകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്ബ് പറഞ്ഞു. ജില്ലാ കൗൺസിൽ അംഗങ്ങളുടെ ആലുവ മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് കെ.ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.എസ്.അജ്മൽ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കെ.ബി. നാസർ, അബ്ദുൽ റസാക്ക്, ജിമ്മി ചക്യത്ത്, സുബൈദ നാസർ, കെ.എസ്.നിഷാദ്, കെ.കെ.മായിൻകുട്ടി, ഷാജഹാൻ അബ്ദുൽ ഖാദർ, നാരായാണ കമ്മത്ത്, എസ്.ഖമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.