mahila
ഇന്ധനവില വർദ്ധനവിനെതിരെ അഖിലേന്ത്യ മഹിള ഫെഡറേഷൻ കീഴ്മാട് ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പാചക വാതക വിലവർദ്ധനവിനെതിരെ അഖിലേന്ത്യ മഹിള ഫെഡറേഷൻ കീഴ്മാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. റീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എം.സി.പി.ഐ.യു കേന്ദ്രകമ്മിറ്റി അംഗം പി.പി. സാജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് തോമസ്, എം.മീതിയൻ പിള്ള,സുനിത സുരേഷ്, ശ്രീജ ബാബു എന്നിവർ സംസാരിച്ചു.