ആലുവ: മേഖലയിലെ 26 ഫുഡ്ബാൾ പ്രീമിയർ ലീഗ് വിജയികൾ തമ്മിൽ ഏറ്റുമുട്ടിയ ആലുവ ചാമ്പ്യൻസ് ലീഗിൽ ബീറ്റ്‌സ് എടയപ്പുറം ജേതാക്കളായി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാക്ക് ആൻഡ് വൈറ്റ് തുരുത്തിനെ പരാജയപ്പെടുത്തി സീസൺ രണ്ടിൽ എടയപ്പുറം ചമ്പ്യന്മാരായത്.
മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ട്രോഫി സമ്മാനിച്ചു. ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത്, എൽ.ഡി.ഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ്, കളമശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. എ.സി.എൽ കോഓഡിനേറ്റർമാരായ നിയാസ് കപ്പൂരി, അസീസ് എടയപ്പുറം, ഷാലു കുട്ടമശേരി, സുധീർ കുന്നത്തേരി, നാേദിർഷാ പറമ്പയം, ഷഹബാസ് കാട്ടിലാൻ, ഷെഫിൻ കുട്ടമശേരി എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് എടയപ്പുറം നിവാസികൾ സ്വീകരണം നൽകി.ശേഷം റോഡ് ഷോയും അരങ്ങേറി.