കൊച്ചി: സന്യാസിനികളെ ഒഡീഷയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ ആക്രമിച്ചതിലും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിലും അന്തർദേശീയ സീറോ മലബാർ മാതൃവേദി പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഡോ.കെ.വി. റീത്താമ്മ ആവശ്യപ്പെട്ടു.