rajeev
പി.രാജീവ് - പര്യടനം രണ്ടാം ഘട്ടം പൂർത്തിയാക്കി

കളമശേരി: രണ്ടാംഘട്ടപര്യടനത്തിലെ അവസാനദിനത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ് ഏലൂർ ഈസ്റ്റ്, വെസ്റ്റ് മേഖലയിൽ പര്യടനം നടത്തി. ഏലൂർ കിഴക്കുംഭാഗത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. ഇ.എസ്.ഐ ഡിസ്‌പെൻസറി, കോച്ചേരി, കുറ്റിക്കാട്ടുകര, ഇടമുള എന്നിവിടങ്ങളിലായി വീടുകളിലെത്തി വോട്ട് അഭ്യർത്ഥിച്ചു.

ഇതിനിടെ ഫെയ്ത്ത് സിറ്റി ദേവാലയ അങ്കണത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് വാക്‌സിനേഷൻ സെന്ററും സന്ദർശിച്ചു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിലും ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പാലം അഴിമതിക്കെതിരെ നോർത്ത് കളമശ്ശേരിയിൽ സംഘടിപ്പിച്ച കൂട്ട നടത്തത്തിലും പങ്കെടുത്തു.