പള്ളുരുത്തി: നാടക് കൊച്ചിയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക നാടകദിനാഘോഷം 27ന് കണ്ടക്കടവിൽ നടക്കും. വൈകിട്ട് 5ന് കെ ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നാടക സംവിധായകൻ കെ.എം.ധർമ്മന് ജെ.ശൈലജ പുരസ്കാരം നൽകും. നാടക പ്രവർത്തനത്തിനുള്ള അവാർഡ് ചാൾസ് അറക്കൽ ഏറ്റുവാങ്ങും.