1
കടവന്ത്ര മേഖലയില്‍ പര്യടനം നടത്തുന്ന തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു

തൃക്കാക്കര : പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ കടവന്ത്ര മേഖലയിൽ പര്യടനം നടത്തി തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബ്. കാലടി സർവകലാശാല സിൻഡിക്കേറ്റ് അംഗം സലിംകുമാർ ഉദ്ഘാടനം ചെയ്തു. എളംകുളം കുമാരനാശാൻ റോഡിൽനിന്ന് ആരംഭിച്ച വാഹന ജാഥ ഐക്യനഗർ, മുട്ടത്ത് ലെയ്ൻ, എക്സൽ ലെയ്ൻ എന്നിവിടങ്ങളിലൂടെ കെ.കെ.എഫ് കോളനിയിലെത്തി. പുല്ല്യാടത്ത്, ബണ്ട് റോഡ്, അമല ഭവൻ, ഗ്ലാസ് പ്ലാന്റ് നാഗാർജുന ജംഗ്ഷൻ, പനമ്പിള്ളി നഗർ,എൽ.ഐ.ജി ഗ്രൗണ്ട് എന്നിവിടങ്ങളിലുമെത്തി.