മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടൻ ഇന്നലെ രാവിലെ നഗരത്തിലെ പി.ഒ ജംഗ്ഷനിലുള്ള രണ്ട് ജിംനേഷ്യങ്ങളിൽ പ്രചാരണം നടത്തി. വടക്കൻ പാലക്കുഴയിലെ കടകളിലും പൊതു സ്ഥാപനങ്ങളിലും വോട്ട് തേടി. നിർമല കോളേജിലെ അദ്ധ്യാപകരെയും ജീവനക്കാരെയും വിദ്യാർത്ഥികളെയും കണ്ട് വോട്ടഭ്യാർത്ഥിച്ചു.വാളകം,പായിപ്ര പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലും കടകളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.