nda
ആലുവ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സിനിമ നിർമ്മാതാവ് ശശി അയ്യഞ്ചിറ പ്രകാശനം ചെയ്യുന്നു

ആലുവ: ആലുവ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സിനിമ നിർമ്മാതാവ് ശശി അയ്യഞ്ചിറ പ്രകാശനം ചെയ്തു. സ്ഥാനാർത്ഥി എം.എൻ.ഗോപി, ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി കെ.എസ്.രാജേഷ്, മണ്ഡലം പ്രസിഡന്റ് എ.സെന്തിൽ കുമാർ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ, എൽ.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ, കെ.പി.എം.എസ് നേതാവ് ചന്ദ്രൻ, ലത ഗംഗാധരൻ, സുമേഷ് ചെങ്ങമനാട്, രമണൻ ചേലക്കുന്ന്, രൂപേഷ് പൊയ്യാട്ട്, എ.സി. സന്തോഷ്‌, പ്രദീപ് പെരുമ്പടന്ന എന്നിവർ സംസാരിച്ചു.