കൊച്ചി: കൊവിഡാനന്തര ചികിത്സയെക്കുറിച്ച് ഭാരത് ധർമ്മ മഹിളാസേന എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ആരോഗ്യ സെമിനാർ സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ പത്തിന് എറണാകുളം നോർത്ത് ശ്രീശങ്കരാനന്ദാശ്രമത്തിലാണ് സെമിനാർ. ബി.ഡി.ജെ.എസ് സംസ്ഥാന ‌ട്രഷറർ അനിരുദ്ധ് കാർത്തികയേൻ ഉദ്ഘാടനം ചെയ്യും.

കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ടി.എം.ഉണ്ണികൃഷ്ണ വാര്യർ നേതൃത്വം നൽകും. ഡോ.രൺചന്ദ്, ഡോ.ദിവ്യ എന്നിവർ പങ്കെടുക്കും

ബി.ഡി.എം.എസ് മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ അധ്യക്ഷത വഹിക്കും. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ, അഡ്വ.രമിത വി.ആർ., ഡോ.വീണ അജികുമാർ, നിഷ ബിജു, ആതിര സോജൻ, സിന്ധു അർജുൻ, പി.കെ.ഉഷാകുമാരി, മിനി കിഷോർകുമാർ, ബീന സജീവൻ, വാസന്തി ടീച്ചർ എന്നിവർ സംസാരിക്കും.