കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ മഴുവന്നൂരിൽ പര്യടനം നടത്തി. കടയിരുപ്പ് സ്‌കൂൾ കവലയിൽ നിന്നാരംഭിച്ച് കുന്നത്തോളി കവലയിൽ സമാപിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ഓട്ടോ സ്റ്റാൻഡുകളിലും പ്രധാന കവലകളിലുമെല്ലാം സ്ഥാനാർത്ഥിക്ക് വരവേൽപ്പ് നൽകി. എം.ടി.ജോയി, ടി.ഒ. പീറ്റർ, എം.എസ്. ഭദ്റൻ, മാത്യു കുരുമോളത്ത്, വി.കെ. ജോൺ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.