പള്ളുരുത്തി: കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണി ചെല്ലാനത്ത് പര്യടനജാഥ നടത്തി. പര്യടനം കണ്ടക്കടവിലെത്തിയപ്പോൾ മൽസ്യതൊഴിലാളികൾ പങ്കായവും മീനും നൽകി സ്വീകരിച്ചു. സെന്റ് ജോർജ് പള്ളിപരിസരത്ത് നിന്നാരംഭിച്ച പര്യടനം മുൻ മന്ത്രി ഡോമനിക്ക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. തോമസ് ഗ്രിഗറി അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റസ് സിറിൾ മുഖ്യ പ്രഭാഷണം നടത്തി. സൊസൈറ്റി ബസ് സ്റ്റോപ്പ്, മാളികപറമ്പ്, പോട്ട മുറി പള്ളി, ഗൊണ്ടുപറമ്പ്, മറുവക്കാട്, കാർത്യായനി ക്ഷേത്രം, റീത്താലയം, കളത്തറ, കുതിരക്കൂർ കരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.