കിഴക്കമ്പലം: കുന്നത്തുനാട്ടിലെ കോളനികളിൽ ട്വന്റി20 സ്ഥാനാർത്ഥി സുജിത് പി. സുരേന്ദ്രന് സ്വീകരണം നൽകി. കിഴക്കമ്പലത്തെ കോളനികളിൽ ട്വന്റി20 നടത്തി വരുന്ന വികസനപ്രവർത്തങ്ങൾക്കുള്ള അംഗീകാരമായാണ് സ്വീകരണത്തെ കാണുന്നതെന്ന് സുജിത് പറഞ്ഞു.
തുടർന്ന് ആവിലാലയം കോൺവെന്റ് സന്ദർശിച്ചു. വൈകിട്ട് കോലഞ്ചേരിയിൽ നടന്ന കൺവെൻഷനിൽ ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് പങ്കെടുത്തു.