temple
നെടുമ്പാശേരി ശ്രീ ദുർഗാദേവി ക്ഷേത്ര തിരുവുത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ തന്ത്രി കൊടിയേറ്റുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ശ്രീ ദുർഗാദേവി ക്ഷേത്ര തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ തന്ത്രി കൊടിയുയർത്തി. ക്ഷേത്രം ശാന്തി സുജിത്ത്, സെക്രട്ടി കുഞ്ഞപ്പൻ ഗുരുക്കൾ, മാനേജർ ശശിധരൻ, ശാഖാ പ്രസിഡന്റ് എം.ആർ. രാമക്യഷ്ണൻ, സെക്രട്ടറി വിജയൻ എന്നിവർ പങ്കെടുത്തു. മാർച്ച് 30ന് ആറാട്ട് മഹോത്സവതോടെ സമാപിക്കും. നാളെ കളമെഴുത്തും പാട്ടും, മാർച്ച് 28ന് പൂമൂടല് എന്നിവയുമുണ്ടാകും.