കുമ്പളങ്ങി: ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ കൊച്ചി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രഭാഷണ പരമ്പര ദേവസ്വം പ്രസിഡന്റ് ഡോ. ഇ.വി. സത്യൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി വികാസ്, കേന്ദ്രസമിതി അംഗങ്ങളായ കെ.എസ്. ജയിൻ, റാണിമണി, മണ്ഡലം പ്രസിഡന്റ് ഗീതാ സുബ്രഹ്മണ്യൻ, സെക്രട്ടറി സുരേഷ്ബാബു, വൈസ് പ്രസിഡന്റ് സുരേഷ്, ഷീബാ സുനിൽ, ജയകുമാർ എന്നിവർ പങ്കെടുത്തു. ഭാഗവതാചാര്യൻ സന്തോഷ് തണ്ണീർമുക്കം പ്രഭാഷണം നടത്തി.