നെടുമ്പാശേരി: കരിയാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.എസ്.ആർ.പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബാലചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.ജി. വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ഇൻസ്‌പെക്ടർ ഗോപീകൃഷ്ണൻ,കരയോഗം സെക്രട്ടറി ഹരിക്കുട്ടൻ, ഉഷ മുരളീധരൻ, സി.കെ.വിശ്വേശ്വരൻ, ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. ബാലചന്ദ്രൻ പിള്ള (പ്രസിഡന്റ്), സി.കെ. വിശ്വേശ്വരൻ (വൈസ് പ്രസിഡന്റ്), ഹരിക്കുട്ടൻ കോച്ചേരി (സെക്രട്ടറി), ആർ. ശ്രീകുമാർ (ജോയിന്റ് സെക്രട്ടറി), ബാലൻ പിളള (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.