കൊച്ചി: പറവകൾക്ക് ദാഹമകറ്റാൻ ഒരു കുടം വെള്ളം കരുതി വയ്ക്കുക എന്ന സന്ദേശവുമായി എറണാകുളം
മഹാരാജാസ് കോളേജ് സ്‌നേഹ തണ്ണീർ കുടം പദ്ധതിക്ക് തുടക്കമിട്ടു. എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസറും കെമിസ്ട്രി വിഭാഗം അസി. പ്രൊഫസറുമായ ഡോ. ജൂലിചന്ദ്ര ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം ഭാരവാഹികളായ ഷാജി തോമസ് ,റൂബി, ഹുസ്‌ന , ജുനൈദ്, അനു പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.