നെടുമ്പാശേരി: കളമശേരി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൽ ഗഫൂറിന്റെ കുന്നുകര പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബി.എ. അബ്ദുൾ മുത്തലിബ്, കെ.കെ. ജിന്നാസ്, വി.കെ. ഷാനവാസ്, സൈന ബാബു, കെ.കെ. യൂസഫ് എന്നിവർ സംസാരിച്ചു.