ചോറ്റാനിക്കര: പിറവം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ. സിന്ധുമോൾ ജേക്കബ്ബ് ചോറ്റാനിക്കര പഞ്ചായത്തിൽ പര്യടനം നടത്തി. തെക്കേച്ചിറ കോളനിയിൽ നിന്ന് തുടങ്ങിയ പര്യടനം മഞ്ചക്കാട്, കണിച്ചിറ, ചന്തപ്പറമ്പ് , കുരീക്കാട്,നമ്പൂരിശ്ശൻ മന,അമ്പാടി മല , പള്ളിമല , ചോറ്റാനിക്കര , അയ്യം കുഴി , ആശുപത്രിപ്പടി , എരുവേലി , പാലസ്സ്ക്വയർ , നാഗപ്പാടി , തുപ്പംപടി വഴി തലക്കോടിൽ സമാപിച്ചു. എൽ.ഡി.എഫ്. നേതാക്കളായ ഷാജു ജേക്കബ്ബ്, സദാമണി, കെ.എൻ.സുരേഷ്, ജി. ജയരാജ്, എം.ഡി. കുഞ്ചെറിയ, വിൽസൻ പൗലോസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.