b
കീഴില്ലം കുറുപ്പംപടി റോഡിൽ തട്ടാംപുറംപടി എച്ച്.പി. പെട്രോൾപമ്പിന് മുന്നിലെ കുഴികൾ

കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ തിരക്കേറിയ റോഡാണ് കീഴില്ലം കുറിച്ചിലക്കോട് റോഡ്. എം.സി റോഡിലൂടെ അങ്കമാലിക്ക് പോകേണ്ട വാഹനങ്ങൾക്ക് പെരുമ്പാവൂർ കാലടി പ്രദേശളിലെ കുരുക്കിൽ പെടാതെ സുഖമമായി ഈ വഴി എത്തിച്ചേരാം. എന്നാൽ കീഴില്ലം മുതൽ കുറുപ്പംപടി വരെയുള്ള ഭാഗത്തെ യാത്ര വളരെ ദുഷ്കരമാണ്. 15 വർഷത്തിനു മുകളിലായി ഈ വഴി ടാറിംഗ് നടത്തിയിട്ട്. മുൻ എം.പിയും എം.എൽ.എയും കൂടി സമുദായ സംഘടനാ നേതാക്കളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി കീഴില്ലം മുതൽ കുറുപ്പംപടി വരെയുള്ള അലൈൻമെന്റിൽ മാറ്റം വരുത്തി കൂവപ്പടിയിേലേക്ക് നീട്ടിയിരുന്നു. അതിന് ശേഷം നാളിതുവരെയായിട്ടും ഇടക്ക് നടക്കുന്ന കുഴി അടക്കലല്ലാതെ നല്ല രീതിയിൽ ടാറിംഗ് നടത്തിയിട്ടില്ല.

പദ്ധതികൾ ഒത്തിരി ആവിഷ്ക്കരിച്ചിട്ടുണ്ട് എന്നാണ് എം.എൽ.എയുടെ അവകാശവാദം ഇത്ര വർഷമായിട്ടും യാതൊരുവിധ പദ്ധതികളും ഈ റോഡിനുവേണ്ടി നടപ്പാക്കിയിട്ടില്ലഎന്നാണ് നാട്ടുകാർ പറയുന്നത്.

അപകടങ്ങൾ പതിവ്

മിക്കവാറും സ്ഥലങ്ങളിലെല്ലാം റോഡ് പൊട്ടി പൊളിഞ്ഞ് അപകടാവസ്ഥയിലാണ്. കുഴിയിൽ ചാടാതെ വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചു മാറ്റുന്നത് വൻ അപകടങ്ങൾ ഉണ്ടാക്കുന്നു. അതു മൂലം വഴിയിൽ അപകടങ്ങൾ പതിവാകുന്നു. നിരവധി തവണ ലക്ഷങ്ങൾ മുടക്കി കുഴിയടയ്ക്കൽ മഹാമഹം നടത്തിയിട്ടും യാതൊരുവിധ ഫലവുമില്ല. ഈ ദുരിതം എന്ന് അവസാനിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.